തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ ഗസ്റ്റ് ലക്ച്ചറർ അഭിമുഖം 17 ന്
Sep 14, 2026, 19:29 IST
തിരുവനന്തപുരം : തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ സംസ്‌കൃതം സ്‌പെഷ്യൽ വ്യാകരണവിഭാഗത്തിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ലക്ച്ചററെ നിയമിക്കുന്നതിന് സെപ്റ്റംബർ 17 രാവിലെ 11 ന് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസിൽ ഗസ്റ്റ് അദ്ധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ, യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ പകർപ്പ് സഹിതം അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങൾക്ക് 9188900159, 0471 – 2322930.