ഗവ ഐ.ടി.ഐ-യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ഒഴിവുള്ള റെഫ്രിജറേറ്റർ & എസി ടെക്‌നിഷ്യൻ (RACT) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ എസ്.സി വിഭാഗത്തിനായുള്ള ഒരു ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഒക്ടോബർ 23 രാവിലെ 10.15 ന് അഭിമുഖം നടത്തുന്നത്.
Oct 22, 2025, 19:50 IST
തിരുവനന്തപുരത്ത് ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ഒഴിവുള്ള റെഫ്രിജറേറ്റർ & എസി ടെക്‌നിഷ്യൻ (RACT) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ എസ്.സി വിഭാഗത്തിനായുള്ള ഒരു ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഒക്ടോബർ 23 രാവിലെ 10.15 ന് അഭിമുഖം നടത്തുന്നത്.
ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ ടി ട്രേഡിലെ എൻ.ടി.സിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള എസ്.സി വിഭാഗത്തിലുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. യോഗ്യത, ഐഡന്റിറ്റി തെളിയിയ്ക്കുന്ന അസ്സൽ രേഖകൾ സഹിതം ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0470 2622391 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.