തൊടുപുഴയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു തൊഴിലാളികൾ മരിച്ചു

 

 തൊടുപുഴയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു തൊഴിലാളികൾ മരിച്ചു. തൊടുപുഴ മുതലക്കൊടത്ത് പ്രായമായ വൈദികരെ മാറ്റി പാർപ്പിക്കുന്ന കെട്ടിടം തകർന്ന് വീണ് ആണ് അപകടം. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്.

തൊടുപുഴ മുതലക്കൊടത്ത് ആണ് സംഭവം. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയാണ് സ്ലാബ് തകർന്ന് വീണത്. ഉടൻ രക്ഷാപ്രവ‍ർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങളിൽ പെട്ട തൊഴിലാളികളാണ് മരിച്ചത്.