കണ്ണൂർ തളിപ്പറമ്പിലെ സർസയ്യിദ് ഹയർസെക്കന്ററി സ്കൂൾ പി ടി എ സംഘടിപ്പിച്ച അനുമോദന സദസ് ഉദ്ഘാടനം ചെയ്തത് ടി കെ ഗോവിന്ദൻ എം എൽ എ
വ്യക്തിയെ ജീവിക്കാൻ പ്രാപ്തമാക്കുന്നതാവണം വിദ്യാഭ്യാസമെന്നും നേടിയ അറിവുകൾ സമൂഹത്തിനു കൂടി പങ്ക് വെക്കുന്നവരായി വിദ്യാർഥികൾ മാറണമെന്നും ടി കെ ഗോവിന്ദൻ എം എൽ എ പറഞ്ഞു. ആർട്ടിഫീഷ്യൽ ഇന്റലിജന്റിന്റെ ലോകത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്.വിദ്യാഭ്യാസ രംഗത്തെ മത്സരങ്ങൾ ക്രിയാത്മകവും സൗഹാർദ്ദപരവുമായിരിക്കണം.മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ കണ്ണൂർ ജില്ലാ മുസ്‌ലിം എജുക്കേഷണൽ അസോസിയേഷൻ നൽകിയ സംഭാവനകൾ മഹത്തരമാണെന്നും അദ്ധേഹം പറഞ്ഞു.സർസയ്യിദ് ഹയർസെക്കന്ററി സ്കൂൾ പി ടി എ സംഘടിപ്പിച്ച അനുമോദന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
തളിപ്പറമ്പ് : വ്യക്തിയെ ജീവിക്കാൻ പ്രാപ്തമാക്കുന്നതാവണം വിദ്യാഭ്യാസമെന്നും നേടിയ അറിവുകൾ സമൂഹത്തിനു കൂടി പങ്ക് വെക്കുന്നവരായി വിദ്യാർഥികൾ മാറണമെന്നും ടി കെ ഗോവിന്ദൻ എം എൽ എ പറഞ്ഞു. ആർട്ടിഫീഷ്യൽ ഇന്റലിജന്റിന്റെ ലോകത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്.വിദ്യാഭ്യാസ രംഗത്തെ മത്സരങ്ങൾ ക്രിയാത്മകവും സൗഹാർദ്ദപരവുമായിരിക്കണം.മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ കണ്ണൂർ ജില്ലാ മുസ്‌ലിം എജുക്കേഷണൽ അസോസിയേഷൻ നൽകിയ സംഭാവനകൾ മഹത്തരമാണെന്നും അദ്ധേഹം പറഞ്ഞു.സർസയ്യിദ് ഹയർസെക്കന്ററി സ്കൂൾ പി ടി എ സംഘടിപ്പിച്ച അനുമോദന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
പി ടി എ പ്രസിഡന്റ് സി വി ഫൈസൽ അധ്യക്ഷനായി.നഗരസഭ വൈസ് ചെയർപേഴ്സൺ ദീപാരഞ്ജിത്ത്,സി ഡി എം ഇ എ പ്രസിഡന്റ് അഡ്വ : പി മഹമൂദ്,വാർഡ് കൗൺസിലർ പി റഫീഖ് എന്നിവർ മുഖ്യാതിഥികളായി.സി ഡി എം ഇ എ ആക്കാദമിക് കോ ഓർഡിനേറ്റർ പി ടി അബ്ദുൽ അസീസ് പ്രഭാഷണം നടത്തി.
സി ഡി എം ഇ എ ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം,എ അബ്ദുള്ള ഹാജി,കേയി സാഹിബ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ കെ അബ്ദുൽ റഹ്‌മാൻ,സ്കൂൾ പ്രിൻസിപ്പാൾ പി എസ് അൻവർ,പ്രധാനധ്യാപകൻ എ മഹറൂഫ്,ടി സുഹൈൽ,എ പി വി മുംതാസ് പങ്കെടുത്തു.എസ് എസ് എൽ സി - പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികളെ ചടങ്ങിൽ അനുമോദിച്ചു.