ഭക്തിസാന്ദ്രമായി പ്രതിഷ്ടാ ദിന മഹോത്സവം; തളിപ്പറമ്പ ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രോത്സവത്തിന് പരിസമാപ്തി
നേത്ര രോഗശാന്തിക്ക് പേരുകേട്ട ക്ഷേത്രമാണ് ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രം .ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മീകത്വത്തിലാണ് പ്രതിഷ്ഠാദിന മഹോത്സവം നടന്നത് .വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കടമ്പേരി ചുഴലി ഭഗവതി ക്ഷേത്ര പരിസരത്തു നിന്ന് നെല്ലിയോട്ടേക്ക് ഘോഷയാത്ര നടന്നു
തളിപ്പറമ്പ :ഭക്തിസാന്ദ്രമായി ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ടാ ദിന മഹോത്സവത്തിന് പരിസമാപ്തി. അതിപുരാതനവും 108 ദേവീ ക്ഷേത്രങ്ങളിൽ പ്രശസ്‌തവുമായ നെല്ലിയോട്ട് ക്ഷേത്രത്തിൽ മൂന്ന് ദിവസം നീണ്ടു നിന്ന പ്രതിഷ്ടാ ദിന മഹോത്സവത്തിനാണ് സമാപനമായത് നൂറു കണക്കിന് ഭക്തരാണ് തിടമ്പ് നൃത്തം ദർശിക്കാൻ എത്തിയത്.
നേത്ര രോഗശാന്തിക്ക് പേരുകേട്ട ക്ഷേത്രമാണ് ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രം .ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മീകത്വത്തിലാണ് പ്രതിഷ്ഠാദിന മഹോത്സവം നടന്നത് .വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കടമ്പേരി ചുഴലി ഭഗവതി ക്ഷേത്ര പരിസരത്തു നിന്ന് നെല്ലിയോട്ടേക്ക് ഘോഷയാത്ര നടന്നു
26-ന് പ്രതിഷ്ഠാദിനത്തിൽ വിശേഷാൽ പൂജകളും, ഊട്ടുപുര സമർപ്പണവും നടന്നു. രാവിലെ 11 മണിക്ക് മലബാർ ദേവസ്വം ബോർഡ് മെമ്പർ പി. വി. സതീഷ്കുമാറിന്റെ അധ്യക്ഷതയിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ കെ വാസുമാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ കെ വാസുമാസ്റ്ററും കമ്മീഷണർ ബിജുവും ചേർന്ന് ഭദ്രദീപം തെളിയിച്ചു, ട്രസ്റ്റി ചെയർമാൻ സജി ഭാസ്കർ സ്വാഗതം പറഞ്ഞ ചടങ്ങിൽ രജീന്ദ്രൻ പി നന്ദിയും പറഞ്ഞു.
തുടർന്ന് വൈഖരി ഭജന സമിതി നെല്ലിയോട്ട് ഭഗവതി ക്ഷേത്രം യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രീമതി ഗിരിജ ടീച്ചറെ ഓ കെ വാസുമാസ്ട്രർ പൊന്നാടയിട്ടു ആദരിച്ചു. സമാപന ദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ പ്രസാദസദ്യ, 5 മണിക്ക് തായമ്പക, വൈകുന്നേരം 6 ന് ഉത്സവം എഴുന്നള്ളിപ്പ്, ദീപാരാധന, ശ്രീഭൂതബലി പഞ്ചവാദ്യം, തിടമ്പ് നൃത്തം എന്നിവയും നടന്നു.ക്ഷേത്രത്തിലെ തിടമ്പ് നൃത്തം ദർശിക്കാൻ ആയിരക്കണക്കിന് ഭക്തരാണ് ഒഴുകിയെത്തിയത്.