അതികഠിനമായ ചൂടിന് ആശ്വാസം; ആന്തൂർ നഗരസഭയുടെ നേതൃത്വത്തിൽ തണ്ണീർപന്തൽ ആരംഭിച്ചു
അതികഠിനമായ ചൂടിന് ആശ്വാസമായി ആന്തൂർ നഗരസഭയുടെ നേതൃത്വത്തിൽ തണ്ണീർപന്തൽ ആരംഭിച്ചു. നഗരങ്ങളിൽ യാത്ര ചെയ്യുന്നതും ദാഹിച്ച് വരുന്നതുമായ ആളുകൾക്ക് ദാഹ ശമനത്തിനായാണ് ആന്തൂർ നഗരസഭയുടെ നേതൃത്വത്തിൽ തണ്ണീർ പന്തൽ ഒരുക്കിയത്.
Updated: Apr 30, 2026, 18:25 IST
ആന്തൂർ : അതികഠിനമായ ചൂടിന് ആശ്വാസമായി ആന്തൂർ നഗരസഭയുടെ നേതൃത്വത്തിൽ തണ്ണീർപന്തൽ ആരംഭിച്ചു. നഗരങ്ങളിൽ യാത്ര ചെയ്യുന്നതും ദാഹിച്ച് വരുന്നതുമായ ആളുകൾക്ക് ദാഹ ശമനത്തിനായാണ് ആന്തൂർ നഗരസഭയുടെ നേതൃത്വത്തിൽ തണ്ണീർ പന്തൽ ഒരുക്കിയത്.
നഗരസഭ ഓഫീസ് മുന്നിലായാണ് തണ്ണീർപന്തൽ. നഗരസഭ വൈസ് ചെയർപേഴ്സൺ പാച്ചേനി വിനോദ് ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ കൗൺസിലർമാർ ഉദ്യോഗസ്ഥന്മാർ ബഹുജനങ്ങൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.