തലശേരിയില്‍ കൈക്കുഞ്ഞുമായി ചികിത്സയ്ക്ക് എത്തിയ യുവതിയെ തളളിയിട്ട ഡോക്ടര്‍ അറസ്റ്റ് ഒഴിവാക്കാന്‍  കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി

കണ്ണൂര്‍ : തലശേരി നഗരത്തിലെ തിരുവങ്ങാട് കീഴന്തിമുക്കിലെ സ്വകാര്യ ക്‌ളിനിക്കില്‍ ചികിത്‌സ തേടിയെത്തിയ യുവതിയെയും കുഞ്ഞിനെയും തളളിയിടുകയും മനുഷ്
 

കണ്ണൂര്‍ : തലശേരി നഗരത്തിലെ തിരുവങ്ങാട് കീഴന്തിമുക്കിലെ സ്വകാര്യ ക്‌ളിനിക്കില്‍ ചികിത്‌സ തേടിയെത്തിയ യുവതിയെയും കുഞ്ഞിനെയും തളളിയിടുകയും മനുഷ്യത്വരഹിതമായി  അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ തലശേരി ടൗണ്‍ പൊലിസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത  ശിശുരോഗവിദഗ്ദ്ധന്‍ മുന്‍കൂര്‍ ജാമ്യം തേടി തലശേരി ജില്ലാസെഷന്‍സ് കോടതിയില്‍   ഹര്‍ജി നല്‍കി.

 തലശേരി തിരുവങ്ങാട് കീഴന്തിമുക്കിലെ ഡോ. ദേവാനന്ദാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഈയാളുടെ ഹരജി ചൊവ്വാഴ്ച്ച കോടതി പരിഗണിക്കും.

 സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഡോക്ടര്‍ ദേവാനന്ദ് പൊലിസ് അന്വേഷണമാരംഭിച്ചതിനു ശേഷം എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. ഈയാളുടെ ബന്ധുവീടുകളില്‍ പൊലിസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കഴിഞ്ഞ ഏഴാം തീയ്യതിയാണ് തലശേരി തിരുവങ്ങാട്ടെ കീഴന്തിമുക്കിലെ വീട്ടിില്‍ സജ്ജമാക്കിയ ക്‌ളിനിക്കില്‍ വെച്ചു കണ്ണവം സ്വദേശിനിയായ യുവതിക്ക് നേരെ അതിക്രമമുണ്ടായത്.സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ വ്യാപകപരാതികളുയര്‍ന്നിട്ടുണ്ട്.