എസ്.എസ്.എൽ.സി നൂറുമേനി വിജയം: സ്വർണ്ണത്തിളക്കവുമായി തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ 

എസ് എസ്  എൽ സി പരീക്ഷയിൽ തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ നേടിയ നൂറുശതമാനം വിജയത്തിന് സ്വർണ തിളക്കം. എസ് എസ് എല്‍ സി 100 ശതമാനം വിജയവും
 

തളിപ്പറമ്പ:  എസ് എസ്  എൽ സി പരീക്ഷയിൽ തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ നേടിയ നൂറുശതമാനം വിജയത്തിന് സ്വർണ തിളക്കം. എസ് എസ് എല്‍ സി 100 ശതമാനം വിജയവും, 133 കുട്ടികൾക്ക് എ പ്ലസ് നേടിക്കൊടുക്കാൻ സ്‌കൂളിന് കഴിഞ്ഞു.

ചിട്ടയായ പഠനരീതി തന്നെയാണ് സ്‌കൂളിന്റെ ഈ തിളക്കത്തിന് പിന്നിൽ. ജില്ലയിൽ തന്നെ മുൻ നിരയിൽ നിൽക്കുന്ന സ്‌കൂൾ കൂടിയാണ് മുത്തേടത്ത്. അധ്യാപകരുടെ ആത്മാർത്ഥതയും എടുത്തു പറയേണ്ടതാണ്.ഈ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ ജില്ലയില്‍ ആണ്. 99.94 ശതമാനം ആണ് കണ്ണൂര്‍ ജില്ലയിലെ വിജയ ശതമാനം.

417864 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 99.70 % ആണ് ഇത്തവണത്തെ എസ്.എസ്.എല്‍.സി വിജയ ശതമാനം. 68,604 വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കി. 99.26 ശതമാനം ആയിരുന്നു കഴിഞ്ഞ തവണയും ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ ജില്ലയിലാണ് (99.94 ശതമാനം).

മലയാളത്തിൻ്റെ രാഷ്ട്രീയ, സാംസ്ക്കാരിക, ഭരണ മേഖലകളിൽ നിരവധി പ്രഗത്ഭരെ സംഭാവന ചെയ്ത പാരമ്പര്യമുള്ള മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ, പാഠ്യവിഷയത്തിലെന്ന പോലെ കാലാ, കായിക, പ്രവർത്തി പരിചയ വിഷയങ്ങളിലും മുന്നിട്ടു നിൽക്കുന്നു.

മികച്ച അടിസ്ഥാന സൗകര്യമൊരുക്കുന്നതിലും പഠന നിലവാരം ഉയർത്തുന്നതിലും മാനേജ്മെൻ്റും പി.ടി.എയും അധ്യാപകർക്കും വിദ്യാർഥികൾക്കും നൽകുന്ന പിന്തുണ മാതൃകാ പരമാണ്.