കുവൈത്തിൽ കെട്ടിടത്തിൽ നിന്നും വീണ് ശ്രീകണ്ഠാപുരം സ്വദേശി മരിച്ചു
കുവൈത്തില്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണ് പ്രവാസി മലയാളി മരിച്ചു. മംഗഫിലുള്ള കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണായിരുന്നു അപകടം.
Jun 14, 2025, 10:00 IST
ശ്രീകണ്ഠാപുരം: കുവൈത്തില്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണ് പ്രവാസി മലയാളി മരിച്ചു. മംഗഫിലുള്ള കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണായിരുന്നു അപകടം. ശ്രീകണ്ഠപുരം സ്വദേശിയായ ജോസ് മാത്യു (42)വാണ് മരിച്ചത്. ഇദ്ദേഹം കുടുംബത്തിനൊപ്പം കുവൈത്തിലായിരുന്നു താമസിച്ചിരുന്നത്.
ഭാര്യ നഴ്സ് ആയി ജോലി ചെയ്തു വരികയാണ്. മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു