പ്രഭാഷണം നടത്തി

 

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വിഷ്വൽ ആർട്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഡിസ്റ്റിൻഗ്വിഷ്ഡ് ലക്ചർ പ്രോഗ്രാം സംഘടിപ്പിച്ചു. കലാചരിത്രകാരനും വിമർശകനുമായ ആർ. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. ‘ഉദാരവത്കരണാനന്തര ലോകക്രമവും കലാനിർമ്മാണത്തിന്റെ സാംസ്കാരിക സമ്പദ്ശാസ്ത്രവും' എന്നതായിരുന്നു വിഷയം. വിഷ്വൽ ആർട്സ് വിഭാഗം മേധാവി ഡോ. ടി. ജി. ജ്യോതിലാൽ അധ്യക്ഷനായിരുന്നു. ബിപിൽ ബാലചന്ദ്രൻ, കെ. ബാബു, ഡോ. ഷാജു നെല്ലായി എന്നിവർ പ്രസംഗിച്ചു.