ജൈവ പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു

 

കൊല്ലം : തലച്ചിറ 'തണല്‍' ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ ആഗ്രോ തെറാപ്പിയുടെ ഭാഗമായി ജൈവ പച്ചക്കറിത്തോട്ടം നിര്‍മാണം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന 32 കുട്ടികളാണ് തലച്ചിറയിലെ തണല്‍ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലുള്ളത്. ഇവരുടെ മാനസിക ശാരീരിക ഉല്ലാസത്തിന് ആഗ്രോ തെറാപ്പിയുടെ ഭാഗമായാണ് കുടുംബശ്രീ അനുവദിച്ച തുക ഉപയോഗിച്ച് ജൈവ പച്ചക്കറിത്തോട്ടം ഒരുക്കുന്നത്. തണല്‍ ബി ആര്‍ സി അങ്കണത്തില്‍ വച്ച് നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്‍സി യോഹന്നാന്‍, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു അരവിന്ദ്, പ്രഥമ അധ്യാപിക എസ് ശാന്തി തുടങ്ങിയവര്‍ പങ്കെടുത്തു.