ആരോഗ്യ സംരക്ഷണം പരമപ്രധാനം : ഡെപ്യൂട്ടി സ്പീക്കര്‍

 

നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിന് ആകണം നാം ഏറ്റവും പ്രാധാന്യം നല്‍കേണ്ടതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഒരു വ്യക്തിക്ക് തന്റെ ദൈനംദിന ജീവിത ചുമതലകള്‍ കൃത്യവും ശരിയായതുമായ രീതിയില്‍ നിര്‍വഹിക്കാന്‍ സഹായിക്കുന്ന ഘടകമാണ് ആരോഗ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് ആരോഗ്യമേളയും ഏകാരോഗ്യം പദ്ധതി ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തട്ടയില്‍ എസ് കെ വി യു പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷനായിരുന്നു. പൊതുജനാരോഗ്യ മേഖലയില്‍ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി നടത്തപ്പെടുന്ന പദ്ധതികള്‍ സംബന്ധിച്ച് അവബോധം നല്‍കുക, ആരോഗ്യസംരക്ഷണത്തിനായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക,  ആരോഗ്യ വകുപ്പിന്റെ സേവനങ്ങള്‍ ജനങ്ങളില്‍ നേരിട്ട് എത്തിക്കുക എന്നിവ ലക്ഷ്യമിട്ടാണ്  ആരോഗ്യ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മേള സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, വി.പി. വിദ്യാധര പണിക്കര്‍, എന്‍.കെ. ശ്രീകുമാര്‍, വി.എം. മധു, ലാലി ജോണ്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്യാം പ്രസാദ്,  പബ്ലിക് ഹെല്‍ത്ത് നഴ്സ് സി.ജി. ഗീതമ്മ, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.