ലഹരിക്കെതിരായ ബോധവല്‍ക്കരണ പരിപാടിയുമായി കിറ്റി ഷോ

 

സംസ്ഥാന എക്‌സൈസ് വകുപ്പും വിമുക്തി മിഷനും എറണാകുളം കിറ്റി ക്ലബ്ബും സംയുക്തമായി ലഹരിക്കെതിരായ ബോധവല്‍ക്കരണ പരിപാടിയായ കിറ്റി ഷോ പത്തനംതിട്ട ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നടത്തി. അടൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളില്‍ വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.ജോസ് കളീക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് തെങ്ങമം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കുളനട ജിപിഎച്ച്എസ്എസ്, റാന്നി ചെറുകുളഞ്ഞി ബഥനി സ്‌കൂള്‍, ചിറ്റാര്‍ കടുമീന്‍ചിറ ഗവണ്‍മെന്റ് എച്ച്എസ്എസ് എന്നിവിടങ്ങളില്‍ പരിപാടി അവതരിപ്പിച്ചു.

കിറ്റി ഷോ അവതാരകന്‍ വിനോദ് നരനാട്ട്, എക്‌സൈസ് പ്രിവന്റ് ഓഫീസര്‍മാരായ വേണു ഗോപാല്‍, പി.കെ രാജീവ്,  പ്രഭാകരപിള്ള, സുരേഷ് ഡേവിഡ്, ആനന്ദ്, ഡബ്ല്യു.സി. ഇ.ഒമാരായ മിനിമോള്‍, സൂര്യ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ സജി വര്‍ഗീസ്, ഫെമിന ബീഗം, മന്‍സൂര്‍, ചാര്‍ലി എന്നിവര്‍ പരിപാടിക്ക് വിവിധ സ്ഥലങ്ങളില്‍ നേതൃത്വം നല്‍കി. അവതാരകനും ഒപ്പമുള്ള പാവ കുരങ്ങും നേരിട്ട് കുട്ടികളുമായി സംസാരിക്കുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തത് കുട്ടികളില്‍ കൗതുകമുണര്‍ത്തി.