പത്താമത്‌ എൻ ഉണ്ണികൃഷ്‌ണൻ പുരസ്‌കാരം ഷുക്കൂർ പെടയങ്ങോടിന്‌ 

തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം ഏർപ്പെടുത്തിയ പത്താമത്‌ എൻ ഉണ്ണികൃഷ്‌ണൻ സ്‌മാരക പുരസ്‌കാരം എഴുത്തുകാരനും ചായപ്പീടിക പുസ്‌തക ചർച്ചയുടെ സംഘാടകനും പുസ്‌തകവിൽപ്പനക്കാരനുമായ ഷുക്കൂർ പെടയങ്ങോടിന്‌. അന്തരിച്ച സാമൂഹ്യപ്രവർത്തകൻ എൻ ഉണ്ണികൃഷ്‌ണന്റെ സ്‌മരണക്കായാണ്‌ വിവിധ മേഖലകളിൽ ആത്മാർപ്പണത്തോടെ ഇടപെടുന്ന  വ്യക്തികൾക്കും സംഘടനകൾക്കുമായി പതിനായിരം രൂപയും പ്രശസ്‌തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഏർപ്പെടുത്തിയത്. 

 

മയ്യിൽ :തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം ഏർപ്പെടുത്തിയ പത്താമത്‌ എൻ ഉണ്ണികൃഷ്‌ണൻ സ്‌മാരക പുരസ്‌കാരം എഴുത്തുകാരനും ചായപ്പീടിക പുസ്‌തക ചർച്ചയുടെ സംഘാടകനും പുസ്‌തകവിൽപ്പനക്കാരനുമായ ഷുക്കൂർ പെടയങ്ങോടിന്‌. അന്തരിച്ച സാമൂഹ്യപ്രവർത്തകൻ എൻ ഉണ്ണികൃഷ്‌ണന്റെ സ്‌മരണക്കായാണ്‌ വിവിധ മേഖലകളിൽ ആത്മാർപ്പണത്തോടെ ഇടപെടുന്ന  വ്യക്തികൾക്കും സംഘടനകൾക്കുമായി പതിനായിരം രൂപയും പ്രശസ്‌തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഏർപ്പെടുത്തിയത്. 

 അഞ്ചാം ക്ലാസിൽ പഠിപ്പുനിർത്തിയ ഇരിക്കൂർ സ്വദേശിയായ ഷുക്കൂർ പെടയങ്ങോട്‌ ജീവിതദുരിതങ്ങൾക്കിടയിലും സാഹിത്യലോകത്ത്‌ അഭിനിവേശത്തോടെ വ്യാപരിക്കുകയും അഞ്ച്‌ നോവലുകളും നാല്‌ കവിതാസമാഹരങ്ങളും പ്രസിദ്ധീകരിച്ചു. നൂറുകണക്കിന്‌ കവിതകൾ മുഖ്യധാരാപ്രസിദ്ധീകരണങ്ങളിലൂടെ പുറത്തുവന്നു. ജീവിതത്തിന്റെ ദാർശനീകമായ ചിന്തകൾ പങ്കുവെക്കുന്നതാണ്‌ ഷുക്കൂറിന്റെ രചനകളിൽ ഭൂരിഭാഗവും. 

ഉപജീവനത്തിനായി  മത്സ്യവിൽപനക്കാരനായും ചെങ്കൽപണ തൊഴിലാളിയായും ചായപ്പീടിക നടത്തിപ്പുകാരനായും പുസ്‌തക വിൽപനക്കാരനായും പല വേഷങ്ങളണിഞ്ഞു. ചായപ്പീടിക നടത്തവേ വരാന്ത പീടിക ചർച്ചയെന്ന പേരിൽ ഇന്ത്യയിലെ പ്രമുഖരായ എഴുത്തുകാരെ പങ്കെടുപ്പിച്ച്‌ എഴുപതിലധികം പുസ്‌തകചർച്ചകൾ സംഘടിപ്പിച്ചു. ജില്ലയിലെ പൊതുപരിപാടികളിലുടനീളം പുസ്‌തക വിൽപനക്കാരനായി എത്താറുള്ള ഷുക്കൂർ സാഹിത്യസാംസ്‌കാരിക പരിപാടികളിലെ പരിചിതമുഖമാണ്‌. 
വരാന്ത, കനലാടി, രണ്ട്‌ ഉന്മാദികളുടെ കഥ, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കാപ്പിപ്പൂവിന്റെ മണമുള്ള പ്രണയം തുടങ്ങിയവയാണ്‌ പ്രധാനകൃതികൾ. വി വി ഗോവിന്ദൻ ചെയർമാനായുള്ള സമിതിയാണ്‌ പുരസ്‌കാരം നിർണയിച്ചത്‌. 26ന്‌ വൈകിട്ട്‌ ആറിന്‌ സഫ്‌ദർ ഹാഷ്‌മി മൈതാനത്ത്‌ നടക്കുന്ന പുരസ്‌കാര സമർപ്പണസന്ധ്യയിൽ അവാർഡ്‌ സമ്മാനിക്കും.