ബാങ്കിംഗ് സർവ്വീസിൽ നിന്നും വിരമിച്ചവർക്ക് സ്വീകരണം നൽകി

 

കണ്ണൂർ: ബാങ്കിംഗ് സർവ്വീസിൽ നിന്നും വിരമിച്ച, ബാങ്ക് ജീവനക്കാരുടെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക് കരുത്തുറ്റ സംഭാവനകൾ നൽകിയ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ബെഫി) നേതൃനിരയിലെ പി ഷീല, എ. മഹീന്ദ്രൻ, ടി.ആർ. രാജൻ എന്നിവർക്ക് ബെഫി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കേരള എൻ.ജി.ഒ യൂണിയൻ ഹാളിൽ നടന്ന സ്വീകരണ പരിപാടി സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.BEFI ജില്ലാ സെക്രട്ടറി പി.രാജേഷ് അധ്യക്ഷത വഹിച്ചു.

പി. ഹരീന്ദ്രൻ (ചെയർമാൻ, കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡ്), കെ.അശോക ൻ (സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി), പി.മനോഹരൻ (BSNLEU), കെ.ശശീന്ദ്രൻ(FSETO), എ.പി.സുജികുമാർ(Confed artion of Central Govt. Employees), എം.കെ.പ്രേംജിത്ത്(LICEU), സി.പി.നരേന്ദ്രൻ (AKBRF), സി.ജഗദീശൻ (KSEBOA), പി.കെ.വിജയൻ (സെക്രട്ടറി, ജില്ലാ ലൈബ്രറി കൗൺസിൽ), എം.കെ. മനോഹരൻ ( പുരോഗമന കലാ സാഹിത്യ സംഘം), ടി.സി. നീരജ്(NCBE ജില്ലാ സെക്രട്ടറി), സി.എൻ.മോഹനൻ (KBEF - BEFI), ബിഗേഷ് ഉണ്ണിയാൻ (KGBEU- BEFI), എൻ.ബാബു (BTEF- BEFI) തുടങ്ങിയവർ സംസാരിച്ചു. നോട്ട് നിരോധനത്തിന്റെ പിന്നാമ്പുറങ്ങൾ എന്ന വിഷയത്തിൽ ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എൻ സനിൽ ബാബു പ്രഭാഷണം നടത്തി. അമൽ രവി സ്വാഗതവും എം.വി.ലിജു നന്ദിയും പറഞ്ഞു.