കേരളത്തിലെ സ്കൂളുകൾ ഏറ്റെടുക്കും മന്ത്രി : രമേഷ് ചെന്നിത്തല

 ലഹരിക്കെതിരായ പോരാട്ടം കേരളത്തിലെ സ്കൂൾ ക്യാമ്പസുകൾ എറ്റെടുക്കുമെന്നും ക്യാമ്പസുകളിലും ഒപ്പം സമൂഹത്തിലും വലിയ മാറ്റത്തിന് അത് കാരണമാകുമെന്നും ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല പറഞ്ഞു

 

 ലഹരിക്കെതിരായ പോരാട്ടം കേരളത്തിലെ സ്കൂൾ ക്യാമ്പസുകൾ എറ്റെടുക്കുമെന്നും ക്യാമ്പസുകളിലും ഒപ്പം സമൂഹത്തിലും വലിയ മാറ്റത്തിന് അത് കാരണമാകുമെന്നും ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്കായി പെതുവിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജിയുടെ (SIET) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം മത്സരത്തിന്റെ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി.

ഹയർ സെക്കൻഡറി, വി.എച്ച്.എസ്.സി., ഹൈസ്കൂൾ തലങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക. ജില്ലാതലത്തിൽ നടത്തുന്ന മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ടീമുകൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനാകും. ജില്ലാതലത്തിൽ ഒന്നാം സമ്മാനം നേടുന്ന ടീമിന് പതിനായിരം രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 1 ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 75,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 50,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റു നൽകും.

എസ്.ഐ.ഇ.ടി. ഡയറക്ടർ സിബി മുഹമ്മദ്, സീനിയർ അക്കാദമിക് കോർഡിനേറ്റർ ഡോ. പി.എൽ. അനിൽകുമാർ, ഫാത്തിമ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ ഡോ. കെ.പി. ഹുസൈൻ എന്നിവർ പങ്കെടുത്തു.