കണ്ണൂർ കോർപറേഷനിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവൃത്തികൾക്ക് തുടക്കമായി

കണ്ണൂർ കോർപ്പറേഷൻ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കോർപറേഷൻ പരിധിയിൽ ജലസ്രോതസുകളുടെ ശുചീകരണ പ്രവർത്തികൾക്ക് തുടക്കം കുറിച്ചു. കണ്ണൂർ ആനക്കുളം ശുചീകരണം മേയർ അഡ്വ.പി ഇന്ദിര ഉദ്ഘാടനം ചെയ്തു. കുളത്തിലുണ്ടായിരുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും ചവറുകളും 35 ഓളം കോർപറേഷൻ ശുചീകരണ തൊഴിലാളികളും ജീവനക്കാരും ചേർന്ന് നീക്കം ചെയ്തു. 

 

കണ്ണൂർ:കണ്ണൂർ കോർപ്പറേഷൻ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കോർപറേഷൻ പരിധിയിൽ ജലസ്രോതസുകളുടെ ശുചീകരണ പ്രവർത്തികൾക്ക് തുടക്കം കുറിച്ചു. കണ്ണൂർ ആനക്കുളം ശുചീകരണം മേയർ അഡ്വ.പി ഇന്ദിര ഉദ്ഘാടനം ചെയ്തു. കുളത്തിലുണ്ടായിരുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും ചവറുകളും 35 ഓളം കോർപറേഷൻ ശുചീകരണ തൊഴിലാളികളും ജീവനക്കാരും ചേർന്ന് നീക്കം ചെയ്തു. 

കുളത്തിന്റെ നടപ്പാതയും പരിസരവും ശുചീകരിച്ചു.നാളെ 51ആം ഡിവിഷനിലെ വലിയ കുളം ശുചീകരിക്കാനും 26/04/2026 നു ഞായറാഴ്ച പാറക്കണ്ടി ഡിവിഷനിലെ ചെട്ടിയാർകുളം എന്നിവ ഈ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തും ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീജ മഠത്തിൽ, കൗൺസിലർ അനൂപ് ബാലൻ, ക്ലീൻ സിറ്റി മാനേജർ ഷൈൻ, പി എച്ച് ഐമാരായ ആർ ഫിയാസ്,ഇ ബിന്ദു,ഇ അഞ്ജു തുടങ്ങിയവരും ശുചീകരണത്തിൽ പങ്കാളികളായി