പോളിംഗ് ഡ്യൂട്ടി : ജീവനക്കാരുടെ വിവരങ്ങൾ ഇ ഡ്രോപ് സോഫ്റ്റ് വെയറിൽ നൽകണം
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇ- ഡ്രോപ് സോഫ്റ്റ്വെയർ( eDROP Software) മുഖേന നൽകണമെന്ന് ഇ ഡ്രോപ് നോഡൽ ഓഫീസർ അറിയിച്ചു. എല്ലാ ഗ്രാമപഞ്ചായത്ത് / മുനിസിപ്പൽ / കോർപ്പറേഷൻ സെക്രട്ടറിമാരും അവരവരുടെ കീഴിൽ വരുന്ന ജീവനക്കാരുടെ വിവരങ്ങൾ അപ് ലോഡ് ചെയ്യുവാനുളള നടപടികൾ ഇന്നു മുതൽ (29.10.2025) ആരംഭിക്കണം. സംസ്ഥാന സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,
കോർപ്പറേഷൻ, ബോർഡ്, പൊതുമേഖലാ സ്ഥാപനങ്ങൾ, സർവകലാശാലകൾ, പി എസ് സി, എയ്ഡഡ് കോളേജുകൾ, സ്കൂളുകൾ, സർക്കാർ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ ഒക്ടോബർ 31 ന് മുമ്പായി ‘e DROP Software’ ൽ രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതും നവംബർ ഏഴിന് മുമ്പായി ഡാറ്റാ എൻട്രി പൂർത്തീകരിച്ച് ഹാർഡ് കോപ്പി അക്നോളജ് മെൻ്റ് സഹിതം അതത് എൽ.എസ്.ജി.ഡി സെക്രട്ടറിമാർക്ക് സമർപ്പിക്കേണ്ടതുമാണ്. എൽ.എസ്.ജി.ഡി സെക്രട്ടറിമാർ സ്ഥാപനങ്ങളുടെ ലിസ്റ്റ്, ഹാർഡ് കോപ്പി, അക്നോളജ്മെൻ്റ് സഹിതം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിക്കണം.