പി.എം.എസ്.എസ് സ്കോളർഷിപ്പിന് ഉടൻ അപേക്ഷിക്കാം
പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കൾക്കും ഭാര്യമാർക്കുമുള്ള 2025-26 വർഷത്തെ പി.എം.എസ്.എസ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. serviceonline.gov.in/kerala എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാൻ സാധിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 15 ആണ്.

ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം ആവശ്യമായ എല്ലാ രേഖകളുടെയും അസ്സൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. തുടർന്ന് അതിൻ്റെ പ്രിൻ്റ്ഔട്ട് ജില്ലാ സൈനികക്ഷേമ ഓഫീസിൽ എത്തിക്കണം. സ്കോളർഷിപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 04972700069 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.