പിണറായി സർവീസ് സഹ: ബാങ്ക് എൻഡോവ്മെൻ്റ് വിതരണം ഉന്നത വിജയികളെ അനുമോദിക്കലും നടത്തി

പിണറായി സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു. ബാങ്ക് പരിധിയിലെ വിദ്യാലയങ്ങളിൽ എൽ പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ പഠിക്കുന്നവർക്കാണ് വർഷങ്ങളായി നൽകി വരുന്ന ധനസഹായം വിതരണം ചെയ്തത്.

 

പിണറായി :പിണറായി സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു. ബാങ്ക് പരിധിയിലെ വിദ്യാലയങ്ങളിൽ എൽ പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ പഠിക്കുന്നവർക്കാണ് വർഷങ്ങളായി നൽകി വരുന്ന ധനസഹായം വിതരണം ചെയ്തത്.

വികരുണൻ മാസ്റ്റർ മെമ്മോറിയൽ എൻഡോവ്മെൻ്റ് വിതരണവും ബാങ്കിലെ എ ക്ലാസ് മെമ്പർമാരുടെ മക്കളിൽ  എസ് എസ് എൽ സി , പ്ളസ് ടൂ തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും ബാങ്ക് ഓഡിറ്റോറിയ ത്തിൽ നടത്തി.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഷബ്‌ന പരിപാടി ഉദ്ഘാടനം ചെയ്തു . ബാങ്ക് പ്രസിഡണ്ട്  കെ സുധാകരൻ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ കെ.പ്രേമൻ മുഖ്യാതിഥിയായി. ബാങ്ക് സെക്രട്ടറി  എ ശ്രീഗണൻ സ്വാഗതവും ഡയറക്ടർ സി കെ സത്യൻ നന്ദിയും പറഞ്ഞു