പാലക്കാട് പോത്തുചാടി പ്രദേശത്ത് പട്ടാപ്പകല്‍ കാട്ടാനക്കൂട്ടം
പോത്തുചാടി പ്രദേശത്ത് പട്ടാപ്പകല്‍ കാട്ടാനക്കൂട്ടം. ജനം ഭീതിയില്‍. മലയോര പാത വഴി കോരന്‍ചിറയിലേക്ക് പോകുന്ന കുടുംബമാണ് ബുധനാഴ്ച പകല്‍ 5 മണിയോടെ പോത്തുചാടി പ്രദേശത്ത് കാട്ടാനക്കൂട്ടത്തെ കണ്ടത്.
Sep 20, 2024, 10:48 IST
പാലക്കാട്: പോത്തുചാടി പ്രദേശത്ത് പട്ടാപ്പകല്‍ കാട്ടാനക്കൂട്ടം. ജനം ഭീതിയില്‍. മലയോര പാത വഴി കോരന്‍ചിറയിലേക്ക് പോകുന്ന കുടുംബമാണ് ബുധനാഴ്ച പകല്‍ 5 മണിയോടെ പോത്തുചാടി പ്രദേശത്ത് കാട്ടാനക്കൂട്ടത്തെ കണ്ടത്.
പോത്തുചാടി പ്രദേശം വനാതിര്‍ത്തി കൂടിയാണ്. പീച്ചി വാഴാനി വനപ്രദേശത്തെ വനം വകുപ്പ് ഓഫീസിന് സമീപമാണ് കാട്ടാനക്കൂട്ടത്തെ കണ്ടതെന്ന് വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു.
ഈ സമയത്ത് മൊബൈലില്‍ ഇവര്‍ ചിത്രങ്ങള്‍ പകര്‍ത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശത്ത് സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തില്‍ കാട്ടാന ഇറങ്ങി വ്യാപകമായി തെങ്ങുകളും കവുങ്ങുകളും നശിപ്പിച്ചിരുന്നു. തകര്‍ന്നു കിടക്കുന്ന ഫെന്‍സിങ് സംവിധാനം ശരിയാക്കണമെന്ന് നാട്ടുകാര്‍ പലതവണ അധികൃതരോട് പരാതിപ്പെടുത്തും നടപടിയില്ലെന്നാണ് പരാതി.