പ്രകൃതി വിരുദ്ധ പീഡനം: 62 കാരന്‍ അറസ്റ്റില്‍
തിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന കേസില്‍ അറുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍. പാലപ്പുറം മധുരക്കാരന്‍ വീട്ടില്‍ ബാലകുമാരനെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.
Aug 6, 2024, 23:38 IST
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കുട്ടി പലതവണ അതിക്രമത്തിന് ഇരയായെന്നാണ് പരാതിയിലുള്ളത്.
പാലക്കാട്: പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന കേസില്‍ അറുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍. പാലപ്പുറം മധുരക്കാരന്‍ വീട്ടില്‍ ബാലകുമാരനെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്താണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കുട്ടി പലതവണ അതിക്രമത്തിന് ഇരയായെന്നാണ് പരാതിയിലുള്ളത്. കോടതിയില്‍ ഹാജരാക്കിയ ബാലകുമാരനെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ എ. അജീഷ്, എം. സുനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.