ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിങ് കോളേജിൽ ട്രേഡ്‌സ്മാൻ നിയമനം
ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ് വിഭാഗത്തിൽ നിലവിലുള്ള ട്രേഡ്സ്മാൻ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജനുവരി 14 ന് രാവിലെ 10 മണിക്ക് നടക്കും.
Jan 13, 2026, 19:15 IST
പാലക്കാട് : ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ് വിഭാഗത്തിൽ നിലവിലുള്ള ട്രേഡ്സ്മാൻ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജനുവരി 14 ന് രാവിലെ 10 മണിക്ക് നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖകൾ സഹിതം അന്നേ ദിവസം രാവിലെ പത്തിന് മുമ്പായി കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ് വിഭാഗത്തിൽ എത്തിച്ചേരണം. വിശദ വിവരങ്ങൾക്ക് www.gecskp.ac.in സന്ദർശിക്കുക. ഫോൺ: 0466 2260565.