പാലക്കാട് മലമ്പുഴയിൽ പുലിയെ കണ്ടു ;  പ്രദേശത്ത് ജാഗ്രത നിർദേശം 

 

പാലക്കാട് മലമ്പുഴയിൽ പുലിയെ കണ്ടതിനെ തുടർന്ന് പ്രദേശത്ത് ജാഗ്രത നിർദേശം നൽകി. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രി യാത്രചെയ്യുന്നവർക്കാണ് ജാഗ്രത നിർദേശം. 

അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് പൊലീസിന്റെയും വനം വകുപ്പ് നിർദേശം.