കാപ്പ നിയമ പ്രകാരം യുവാവിനെ കരുതല്‍ തടങ്കലിലാക്കി

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. ചെര്‍പ്പുളശ്ശേരി ചളവറ കാട്ടുതൊടി വീട്ടില്‍ മുഹമ്മദ് ബിലാല്‍ (23)നെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍)നിയമം വകുപ്പ് 3 പ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്.

 

പാലക്കാട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. ചെര്‍പ്പുളശ്ശേരി ചളവറ കാട്ടുതൊടി വീട്ടില്‍ മുഹമ്മദ് ബിലാല്‍ (23)നെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍)നിയമം വകുപ്പ് 3 പ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്.

ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് സമര്‍പ്പിച്ച ശിപാര്‍ശയില്‍ പാലക്കാട് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ചെര്‍പ്പുളശേരി ഇന്‍സ്‌പെക്ടര്‍ ടി. ശശികുമാരാണ് അറസ്റ്റ് ചെയ്തത്. കോങ്ങാട്, കല്ലടിക്കോട് പോലീസ് സ്റ്റേഷനുകളില്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് കാപ്പ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചത്.

പാലക്കാട് ജില്ലയിലെ ആലത്തൂര്‍, കോങ്ങാട്, കല്ലടിക്കോട് പോലീസ് സ്റ്റേഷനുകളിലും മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കാടാമ്പുഴ, തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനുകളിലും തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍, തൃശൂര്‍ വെസ്റ്റ്, പേരാമംഗലം പോലീസ് സ്റ്റേഷനുകളിലും, കോഴിക്കോട് ജില്ലയിലെ കസബ പോലീസ് സ്റ്റേഷന്‍, വെള്ളയില്‍, പേരാമ്പ്ര, കൊയിലാണ്ടി, എലത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലും വിവിധ കേസുകളില്‍ പ്രതിയാണ്. കൂടാതെ ചെന്നൈയില്‍വച്ച് കഞ്ചാവ് പിടിക്കപ്പെട്ടതിനും കേസ് നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.