മലമ്പുഴ അണക്കെട്ട് സ്പില്‍വെ ഷട്ടറുകള്‍ നാളെ തുറക്കും
നാളെ രാവിലെ 8 മുതല്‍ സെപ്റ്റംബര്‍ 30 രാത്രി 12 മണി വരെ വൈദ്യുതി ഉല്പാദനം നടത്തുന്നതും ആവശ്യമെങ്കില്‍ മേല്‍ കാലയളവില്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ചെറിയ തോതില്‍ തുറക്കുന്നതുമാണെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീസ് എഞ്ചിനീയര്‍ അറിയിച്ചു.
Updated: Sep 24, 2024, 20:59 IST
ചെറിയതോതിലാണ് ജലം തുറന്നു വിടുന്നതെങ്കിലും മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്.
മലമ്പുഴ അണക്കെട്ടിലെ റൂള്‍ കര്‍വ് അനുസരിച്ചുള്ള പരമാവധി ജലനിരപ്പ് എത്തിയിരിക്കുന്നതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാളെ രാവിലെ 8 മുതല്‍ സെപ്റ്റംബര്‍ 30 രാത്രി 12 മണി വരെ വൈദ്യുതി ഉല്പാദനം നടത്തുന്നതും ആവശ്യമെങ്കില്‍ മേല്‍ കാലയളവില്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ചെറിയ തോതില്‍ തുറക്കുന്നതുമാണെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീസ് എഞ്ചിനീയര്‍ അറിയിച്ചു.
ജലനിരപ്പ് ഇന്ന് രാവിലെ 8ന് 114.80 മീറ്റര്‍ എത്തിയിട്ടുണ്ട്. അണക്കെട്ടിന്റെ നിലവിലെ റൂള്‍ കര്‍വ് അനുസരിച്ചുള്ള ജലനിരപ്പ് 114.77 മീറ്ററും സംഭരണശേഷി 213.8840 Mm3ഉം ആണ്. ചെറിയതോതിലാണ് ജലം തുറന്നു വിടുന്നതെങ്കിലും മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്.