നടുവത്തപ്പാറയില്‍  ഗവ. മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ കുഴൽമന്ദം നടുവത്തപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ (ബോയ്സ്) എച്ച്.എസ്.ടി ഹിന്ദി തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. 

 

പാലക്കാട് : പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ കുഴൽമന്ദം നടുവത്തപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ (ബോയ്സ്) എച്ച്.എസ്.ടി ഹിന്ദി തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. 

ജൂൺ 21-ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സ്കൂളില്‍ വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ബി.എ, ബി.എഡ്, കെ-ടെറ്റ് എന്നിവയാണ് യോഗ്യത. താൽപ്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം എന്നിവയുടെ അസ്സൽ രേഖകളുമായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04922 217217, 9495035469