സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ അദാലത്ത് : 38 പരാതികൾ തീർപ്പാക്കി
സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടത്തിയ ജില്ലാതല പരാതി പരിഹാര അദാലത്തിൽ 38 പരാതികൾ തീർപ്പാക്കി. അദാലത്തിൽ ആകെ 46 പരാതികളാണ് പരിഗണിച്ചത്. ഇതിൽ എട്ട് പരാതികളിൽ വിവിധ വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടി.
Jan 14, 2026, 20:57 IST
പാലക്കാട് : സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടത്തിയ ജില്ലാതല പരാതി പരിഹാര അദാലത്തിൽ 38 പരാതികൾ തീർപ്പാക്കി. അദാലത്തിൽ ആകെ 46 പരാതികളാണ് പരിഗണിച്ചത്. ഇതിൽ എട്ട് പരാതികളിൽ വിവിധ വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടി. 2019 മുതൽ 2025 വരെയുള്ള കാലയളവിൽ ലഭിച്ച പരാതികളാണ് പരിഗണിച്ചത്.
പട്ടികജാതി പട്ടിക ഗോത്രവർഗക്കാരുടെ വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുളളതും വിചാരണയിലുളളതുമായ കേസുകളിൽ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽ കേട്ടാണ് പരാതികൾ അദാലത്തിലൂടെ തീർപ്പാക്കുന്നത്.സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ അംഗങ്ങളായ ടി.കെ.വാസു, അഡ്വ. സേതു നാരായണൻ എന്നിവർ അദാലത്തിന് നേതൃത്വം നൽകി. വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.