പാലക്കാട് ഒറ്റപ്പാലത്ത് വളര്‍ത്തുമൃഗങ്ങളെ തെരുവുനായക്കള്‍ കടിച്ചു കൊന്നു
ഈസ്റ്റ് ഒറ്റപ്പാലത്ത് വളര്‍ത്തുമൃഗങ്ങളെ തെരുവുനായക്കള്‍ കടിച്ചു കൊന്നു. രണ്ട് ആടുകളെയും ഒമ്പത് താറാവുകളെയുമാണ് ആക്രമിച്ച് കൊന്നത്. ഈസ്റ്റ് ഒറ്റപ്പാലം ബി.ആര്‍.സി. എല്‍പി സ്‌കൂളിന് സമീപത്ത് തേക്കിന്‍കാട്ടില്‍ മണ്‍സൂറിന്റെ വീട്ടില്‍ വളര്‍ത്തുന്ന രണ്ട് ആടുകളെയും കളത്തുംപടിക്കല്‍ റഷീദിന്റെ വീട്ടില്‍ വളര്‍ത്തുന്ന താറാവുകളെയുമാണ് നായക്കള്‍ കൊന്നത്.
പാലക്കാട്: ഈസ്റ്റ് ഒറ്റപ്പാലത്ത് വളര്‍ത്തുമൃഗങ്ങളെ തെരുവുനായക്കള്‍ കടിച്ചു കൊന്നു. രണ്ട് ആടുകളെയും ഒമ്പത് താറാവുകളെയുമാണ് ആക്രമിച്ച് കൊന്നത്. ഈസ്റ്റ് ഒറ്റപ്പാലം ബി.ആര്‍.സി. എല്‍പി സ്‌കൂളിന് സമീപത്ത് തേക്കിന്‍കാട്ടില്‍ മണ്‍സൂറിന്റെ വീട്ടില്‍ വളര്‍ത്തുന്ന രണ്ട് ആടുകളെയും കളത്തുംപടിക്കല്‍ റഷീദിന്റെ വീട്ടില്‍ വളര്‍ത്തുന്ന താറാവുകളെയുമാണ് നായക്കള്‍ കൊന്നത്.
ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. ഗര്‍ഭിണികളായ രണ്ട് ആടുകളാണ് ചത്തത്. പ്രദേശത്ത് എല്‍.പി. സ്‌കൂളും അംഗന്‍വാടിയും മദ്രസയും ഉള്‍പ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിരാവിലെ മദ്രസയിലേക്ക് പോകുന്ന കുട്ടികള്‍ക്കും തെരുവുനായക്കള്‍ ഭീഷണിയാണ്.
തിങ്കളാഴ്ച രാവിലെ ഈസ്റ്റ് ഗവ. ഹൈസ്‌കൂളില്‍ പോകുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെയും തെരുവുനായ ആക്രമിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. തെരുവുനായ ശല്യത്തിന് ശാശ്വാത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.