പാലക്കാട്  കാട്ടുപോത്ത് ആക്രമണം; യുവാവിന് പരിക്ക്

അട്ടപ്പാടിയിൽ കാട്ടുപോത്ത് ആക്രമണത്തിൽ യുവാവിന് പരിക്ക്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിക്കുണ്ട് സ്വദേശി വെള്ളിങ്കിരിക്കാണ് ഗുരുതരമായി പരിക്കേറ്റത്.

 

പാലക്കാട്:  അട്ടപ്പാടിയിൽ കാട്ടുപോത്ത് ആക്രമണത്തിൽ യുവാവിന് പരിക്ക്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിക്കുണ്ട് സ്വദേശി വെള്ളിങ്കിരിക്കാണ് ഗുരുതരമായി പരിക്കേറ്റത്. കന്നുകാലികളെ  മേയ്ക്കുന്നതിനിടെ കാട്ടുപോത്ത് പാഞ്ഞ് വന്നു  ആക്രമിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടത്തറ ട്രൈബൽ സപെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മണ്ണാർക്കാട് മയിലാംപാടത്ത് വീട്ടിൽ വളർത്തുന്ന പശുവിന്റെ കുത്തേറ്റ് വീട്ടമ്മയ്ക്കും പരിക്കേറ്റു. പട്ടംതൊടിക്കുന്നിൽ തോരപ്പൻ തൊടി സാബിതയ്ക്കാണ് കുത്തേറ്റത്. കാലിന് പരിക്കേറ്റ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.