പാലക്കാട് പാർട്ട് ടൈം ട്യൂട്ടർ നിയമനം; അഭിമുഖം ജൂൺ 30 ന്

പട്ടികവർഗ്ഗവികസനവകുപ്പിനു കീഴിൽ മാത്തൂർ, മീനാക്ഷിപുരം, പട്ടഞ്ചേരി എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിൽ എൽ.പി. യു.പി. വിഭാഗത്തിൽ പഠിക്കുന്ന അന്തേവാസികൾക്ക് സ്ഥാപനത്തിൽ എത്തി ട്യൂഷൻ എടുക്കുന്നതിന് പാർട്ട് ടൈം ട്യൂട്ടർമാരെ നിയമിക്കുന്നു.
 

പാലക്കാട് പട്ടികവർഗ്ഗവികസനവകുപ്പിനു കീഴിൽ മാത്തൂർ, മീനാക്ഷിപുരം, പട്ടഞ്ചേരി എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിൽ എൽ.പി. യു.പി. വിഭാഗത്തിൽ പഠിക്കുന്ന അന്തേവാസികൾക്ക് സ്ഥാപനത്തിൽ എത്തി ട്യൂഷൻ എടുക്കുന്നതിന് പാർട്ട് ടൈം ട്യൂട്ടർമാരെ നിയമിക്കുന്നു.

ഗണിതം, സയൻസ്, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന പ്രാദേശികവാസികളായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റാ സഹിതം ജൂൺ 30 ന് രാവിലെ 10.30 മണിക്ക് ചിറ്റൂർ മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ:9496070367