പാലക്കാട്  ഓപ്പറേഷന്‍ തീയറ്റര്‍ ഹെല്‍പ്പര്‍ ഒഴിവ്

 

പാലക്കാട്:  ഓപ്പറേഷന്‍ തീയറ്റര്‍ ഹെല്‍പ്പര്‍ ഒഴിവ്. ജില്ലാ പഞ്ചായത്തും, മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന നടപ്പാക്കുന്ന തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിയുടെ കീഴില്‍ വിവിധ കേന്ദ്രങ്ങളിലേക്ക് ഓപ്പറേഷന്‍ തീയേറ്റര്‍ ഹെല്‍പ്പര്‍ തസ്തികയില്‍ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെറ്ററിനറി നഴ്‌സിങ് യോഗ്യതയുള്ളവര്‍ക്കാണ് പ്രസ്തുത ഒഴിവിലേക്ക് അപേക്ഷിക്കാൻ കഴിയുക.


താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് രണ്ടിന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേംബറില്‍ എത്തണം. അഭിമുഖത്തിന്റെ അടിത്തനത്തിലായിരിക്കും നിയമനം നടത്തുക എന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.