കനത്ത മഴ , ജലാശയങ്ങളില്‍ ഇറങ്ങരുത്, ജാഗ്രത പാലിക്കണം: പാലക്കാട് ജില്ലാ കളക്ടര്‍
കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയിലെ ഡാമുകള്‍, തടയണകള്‍, പുഴകള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവിടങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടെന്നും, ഇവിടങ്ങളില്‍ ഇറങ്ങുന്നത് അപകടകരമാണെന്നും ജീവഹാനിക്ക് വരെ കാരണമായേക്കാമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
Jun 27, 2025, 20:07 IST
പാലക്കാട് : കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയിലെ ഡാമുകള്‍, തടയണകള്‍, പുഴകള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവിടങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടെന്നും, ഇവിടങ്ങളില്‍ ഇറങ്ങുന്നത് അപകടകരമാണെന്നും ജീവഹാനിക്ക് വരെ കാരണമായേക്കാമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
വിനോദസഞ്ചാരികളും പൊതുജനങ്ങളും അതീവ ജാഗ്രത പുലര്‍ത്തണം. കുട്ടികളെ ഒരു കാരണവശാലും ഇത്തരം സ്ഥലങ്ങളില്‍ തനിച്ച് ഇറങ്ങാന്‍ അനുവദിക്കരുതെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.