പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു
Oct 20, 2025, 18:33 IST
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കർഷകൻ ജീവനൊടുക്കി. മരിച്ചത് അട്ടപ്പാടി കാവുണ്ടിക്കൽ ഇരട്ടകുളം സ്വദേശി ക്യഷ്ണസ്വാമിയാണ്. കൃഷിയിടത്തിലാണ് ക്യഷ്ണസ്വാമിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വില്ലേജ് ഓഫീസിൽ നിന്ന് തണ്ടപ്പേര് കിട്ടാത്തതിനെ തുടർന്നാണ് ക്യഷ്ണസ്വാമി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ 6 മാസമായി തണ്ടപ്പേരിനായി വില്ലേജിൽ കയറി ഇറങ്ങിയെന്ന് കുടുംബം പറയുന്നു. എന്നാൽ, സംഭവത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്നും, സാങ്കേതിക പ്രശ്നങ്ങൾ നീക്കാനായി നടപടികൾ തുടരുകയാണെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കി.