നോര്‍ക്ക റൂട്ട്സ് – പ്രവാസി ബിസിനസ് കണക്ട് ഫെബ്രുവരിയിൽ പാലക്കാട് നടക്കും
പാലക്കാട് ജില്ലയിലെ പ്രവാസികള്‍ക്കും പ്രവാസി സംരംഭകര്‍ക്കുമായി നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍ ബി എഫ് സി) ആഭിമുഖ്യത്തില്‍ ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന നോര്‍ക്ക-പ്രവാസി ബിസിനസ് കണക്ടിൽ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. ഫെബ്രുവരിയിലാണ് പ്രവാസി ബിസിനസ് കണക്ട് നടക്കുക. സൗജന്യമായി സംഘടിപ്പിക്കുന്ന ബിസിനസ് കണക്റ്റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവർ 2026 ജനുവരി 30-നകം പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം.
താല്പര്യമുള്ളവർക്ക് +91-471 2770534/+91-8592958677 എന്നീ നമ്പറുകളിലോ nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാം. സംരംഭകർ അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന വിധം, സെയിൽസ് & മാർക്കറ്റിങ്, ജി.എസ്.ടി, വിവിധ ലൈസൻസുകൾ, സർക്കാർ പദ്ധതികൾ, വായ്പാ സൗകര്യങ്ങൾ, വിവിധ ആനുകൂല്യങ്ങള്‍ തുടങ്ങിയ നിരവധി സെഷനകളിലായി വിദഗ്ദ്ധരുടെ ക്ലാസ്സുകൾ ഉൾപ്പെടുത്തിയുളളതാണ് ‘പ്രവാസി ബിസിനസ് കണക്ട്’.
സംസ്ഥാനത്തെ പ്രവാസി നിക്ഷേപങ്ങളും, പ്രവാസി സംരംഭങ്ങളും പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍ ബി എഫ് സി പ്രവാസികള്‍ക്കായി എല്ലാ മാസവും ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനവും (റെസിഡൻഷ്യൽ), എല്ലാ പ്രവൃത്തി ദിനങ്ങളിലും നോര്‍ക്ക ബിസിനസ്സ് ക്ലിനിക്ക് എന്നീ സേവനങ്ങളും പ്രവാസികള്‍ക്ക് എന്‍ ബി എഫ് സി വഴി ലഭ്യമാണ്.