നവകേരള സദസ് : ഒറ്റപ്പാലം നിയോജകമണ്ഡലം സംഘാടകസമിതി ഓഫീസ് തുറന്നു
പാലക്കാട് : ജില്ലയില്‍ ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം നിയോജകമണ്ഡലം സംഘാടക സമിതി ഓഫീസ് തുറന്നു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു.
പരിപാടിയില്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, ഒറ്റപ്പാലം നഗരസഭ ചെയര്‍പേഴ്‌സണ്‍ ജാനകി ദേവി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നവകേരള സദസ്സ് ഒറ്റപ്പാലം നിയോജക മണ്ഡലം കണ്‍വീനര്‍ ആനന്ദ് കുമാര്‍, ജനപ്രതിനിധികള്‍ ,ഉദ്യോഗസ്ഥര്‍, എന്നിവര്‍ പങ്കെടുത്തു.