നാടിൻ്റെ ആരോഗ്യം കാക്കാൻ നാട്ടുകൂട്ടം

ആടിയും പാടിയും കഥകൾ പറഞ്ഞും ആരോഗ്യ വിഷയങ്ങൾ ചർച്ച ചെയ്തും നാട്ടുകൂട്ടം വീട്ടുമുറ്റത്ത് ഒത്തുചേർന്നു. എലപ്പുള്ളി താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ എലപ്പുള്ളി ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ  നൊച്ചിക്കാട് വിനോദിന്റെ വീട്ടിൽ നടന്ന 'നാട്ടുകൂട്ടം' പരിപാടിയിൽ കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ   ഒത്തു ചേർന്നു

 

                                      
പാലക്കാട് : ആടിയും പാടിയും കഥകൾ പറഞ്ഞും ആരോഗ്യ വിഷയങ്ങൾ ചർച്ച ചെയ്തും നാട്ടുകൂട്ടം വീട്ടുമുറ്റത്ത് ഒത്തുചേർന്നു. എലപ്പുള്ളി താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ എലപ്പുള്ളി ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ  നൊച്ചിക്കാട് വിനോദിന്റെ വീട്ടിൽ നടന്ന 'നാട്ടുകൂട്ടം' പരിപാടിയിൽ കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ   ഒത്തു ചേർന്നു . 'ആടാം പാടാം കഥ പറയാം ഒപ്പം ആരോഗ്യ വിഷയങ്ങളും ചർച്ച ചെയ്യാം' എന്ന ആശയത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളായ സിവിത,  മഞ്ജുഷ എന്നിവരും തദ്ദേശവാസികളും  എലപ്പുള്ളി താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരും  പങ്കെടുത്തു. 

അശ്വമേധം - കുഷ്ഠരോഗ നിർണ്ണയ ഭവന സന്ദർശന പരിപാടി, എലിപ്പനി നിയന്ത്രണ ബോധ വത്ക്കരണം , വൈബ് ഫോർ വെൽനസ്സ് വ്യായാമത്തിൻ്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന ആരോഗ്യ   വിഷയങ്ങൾ   നാട്ടുകൂട്ടം ചർച്ച ചെയ്തു.  ആശാപ്രവർത്തക ഉഷ ,ധനുഷ്,  വിജിത് എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) - ൽ നിന്നും ഡെപ്യുട്ടി ജില്ലാ മെഡിക്കൽ  ഓഫീസർ ഡോ. കാവ്യ കരുണാകരൻ ,ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സയന .എസ് , കൊടുവായൂർ ഹെൽത്ത് സൂപ്പർ വൈസർ അജിആനന്ദ്, ഹെൽത്ത് ഇൻസ്പെക്ടർ അജിത് ,   നല്ലേപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ ടി.ജി എന്നിവർ  സംസാരിച്ചു.എലപ്പുള്ളി താലൂക്ക്  ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സു മാരായ ബിന്ദു, രേഷ്മ, MLSP എംഎൽഎസ്പി നഴ്സ് അശ്വന്യ , ആശാ പ്രവർത്തക ഉഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.