ജനകീയ വിദ്യാഭ്യാസ നയമാണ് ഗവണ്‍മെന്റിന്റെ നയം : മന്ത്രി വി. ശിവന്‍ കുട്ടി

ജനകീയ വിദ്യാഭ്യാസ നയമാണ് ഗവണ്‍മെന്റിന്റെ നയം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി പറഞ്ഞു. വാടാനാംകുറിശ്ശി ജി.എച്ച്.എസ് സ്‌കൂളിന്റെ കെട്ടിട ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനവും ഓണ്‍ലൈനായി നിര്‍വഹിച്ച്  സംസാരിക്കുകയായിരുന്നു മന്ത്രി.

 

പാലക്കാട് : ജനകീയ വിദ്യാഭ്യാസ നയമാണ് ഗവണ്‍മെന്റിന്റെ നയം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി പറഞ്ഞു. വാടാനാംകുറിശ്ശി ജി.എച്ച്.എസ് സ്‌കൂളിന്റെ കെട്ടിട ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനവും ഓണ്‍ലൈനായി നിര്‍വഹിച്ച്  സംസാരിക്കുകയായിരുന്നു മന്ത്രി.രണ്ടു നിലകളിലായി 709.80 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ ഒന്‍പത് ക്ലാസ് മുറികള്‍, സ്റ്റാഫ്‌റൂം , ടോയ്‌ലെറ്റ് ബ്ലോക്ക്, കോണി മുറി എന്നിവയാണ് ഉള്ളത്.

മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ ഓങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സ്വാഗത സംഘം ചെയര്‍മാനുമായ പി.പി വിജയന്‍,പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പി രാമദാസ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം ബേബി ബാബു, ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ പ്രശാന്ത്,  ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി സത്യജിത്ത്, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അംഗം ജുനൈദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. അശോകന്‍, വിനീത,ഒറ്റപ്പാലം ഡി.ഇ. ഒ സിജു തോമസ്, ഷൊര്‍ണ്ണൂര്‍ എ. ഇ. ഒ സുവര്‍ണ്ണകുമാരി, പിഡബ്ല്യൂഡി ഓവര്‍സിയര്‍ ശില്‍പ സുധി എന്നിവര്‍ പങ്കെടുത്തു.