സംസ്ഥാനതല ഊര്‍ജ്ജസംരക്ഷണ ബോധവത്കരണ പരിപാടി നാളെ    മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും

എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള ഊര്‍ജ്ജസംരക്ഷണ ബോധവത്കരണ പരിപാടി ഉണര്‍വ്വിന്റെ സംസ്ഥാനതല ഉദ്ഘാടനം

 

പാലക്കാട് : എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള ഊര്‍ജ്ജസംരക്ഷണ ബോധവത്കരണ പരിപാടി ഉണര്‍വ്വിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ   (സെപ്തംബര്‍ 27) രാവിലെ 10.30ന് മുണ്ടൂര്‍ ഐ.ആര്‍.ടി.സി ജൂബിലി ക്യാമ്പസ്സിലെ സെമിനാര്‍ ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. 

എ.പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനാകും. മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി.സജിത, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുനിജ മുരളി, പരിഷദ് പ്രൊഡക്ഷന്‍ സെന്റര്‍ ചെയര്‍പേഴ്സണ്‍ ടി.കെ.മീരാഭായ്, ഐ.ആര്‍.ടി.സി ഡയറക്ടര്‍ പ്രൊഫ.(ഡോ.)ജെ.സുന്ദരേശന്‍പിള്ള, പ്രൊഫ.പി.കെ.രവീന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. ചിറ്റൂര്‍ ഗവ. എച്ച്.എസ്.എസ് പ്രധാനാധ്യാപകന്‍ ശ്യാംപ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗം എസ്.നാരായണന്‍കുട്ടി

 ഇ.എം.സി രജിസ്ട്രാര്‍ ബി.വി.സുഭാഷ് ബാബു, എനര്‍ജി ടെക്നോളജിസ്റ്റ് അനൂപ് സുരേന്ദ്രന്‍ എന്നിവര്‍ സംബന്ധിക്കും. പരിശീലനത്തിന്റെ ഭാഗമായി ഊര്‍ജ്ജസംരക്ഷണ ഉപാധികള്‍ സംബന്ധിച്ച ക്ലാസ്സ്, ഇലക്ട്രിക്ക് സൈക്കിള്‍, സോളാര്‍ പുരപ്പുറ സൗരനിലയം എന്നിവ പരിചയപ്പെടുത്തും. ഇ.എം.സി, പരിഷദ് പ്രൊഡക്ഷന്‍ സെന്ററിന്റെ സഹകരണത്തോടെ ജില്ലയിലെ മുഴുവന്‍ യു.പി/എച്ച്.എസ് വിദ്യാര്‍ഥികള്‍ക്കുമായാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.