പാലക്കാട് ജില്ലയിലെ വനം വകുപ്പ് കെട്ടിടോദ്ഘാടനങ്ങള്‍ നാളെ മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിക്കും

 

പാലക്കാട് : സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച 100 ദിന കര്‍മ്മപരിപാടിയിലുള്‍പ്പെടുത്തി വനംവകുപ്പ് ജില്ലയില്‍ പണികഴിപ്പിച്ച വിവിധ കെട്ടിടസമുച്ചയങ്ങളുടേയും ഷൊര്‍ണൂര്‍ നഗരവനം പദ്ധതിയുടേയും സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഓഫീസ് സമുച്ചയങ്ങളുടെ നിര്‍മ്മാണത്തിന്റേയും അംഗീക്യത പാമ്പുപിടുത്തക്കാര്‍ക്ക് പെട്ടെന്ന് സ്ഥലത്തെത്താന്‍ സഹായിക്കുന്നതിനായി വിതരണം ചെയ്യുന്ന മോട്ടോര്‍സൈക്കിളുകളുടെ ഫ്ലാഗ് ഓഫ് കര്‍മ്മത്തിന്റേയും ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. 

നാളെ  (സെപ്റ്റംബര്‍ 28ന്) രാവിലെ 10ന് കല്ലേക്കുളങ്ങര പാലക്കാട് ഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ എ.പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനാകും.വി.കെ.ശ്രീകണ്ഠന്‍ എം.പി, എം.എല്‍.എമാരായ പി.മമ്മിക്കുട്ടി, കെ.പ്രേംകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാന്‍ എം.കെ.ജയപ്രകാശ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് തുടങ്ങിയവര്‍ പങ്കെടുക്കും.