അറ്റകുറ്റപ്പണി : പാലക്കാട് ജില്ലയിലെ ഈ റെയിൽവേ ഗേറ്റ് അടച്ചിടും
May 12, 2025, 19:57 IST
പാലക്കാട് : അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പട്ടാമ്പിക്കും പള്ളിപ്പുറത്തിനും ഇടയിലുള്ള സ്റ്റേഷനുകൾക്കിടയിലെ റെയിൽവേ ഗേറ്റ് മെയ് 13 ന് വൈകിട്ട് ആറ് മുതൽ മെയ് 14 ന് രാവിലെ ആറു മണി വരെ അടച്ചിടുന്നതിനാൽ പട്ടാമ്പി - പള്ളിപ്പുറം റോഡ് വഴി പോകേണ്ട വാഹനങ്ങൾ കൊപ്പം - മുതലമട റോഡ് ഉപയോഗിക്കണമെന്ന് അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ (ഷൊർണൂർ) അറിയിച്ചു.