മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നിഷ്യൻ, ഫാർമസിസ്റ്റ് ഒഴിവ്
മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നിഷ്യൻ, ഫാർമസിസ്റ്റ് തസ്തികയിൽ ഒഴിവ്. ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടത്തുന്നത്.
Feb 24, 2026, 20:19 IST
പാലക്കാട് : മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നിഷ്യൻ, ഫാർമസിസ്റ്റ് തസ്തികയിൽ ഒഴിവ്. ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടത്തുന്നത്. ലാബ് ടെക്നീഷ്യൻ ഒഴിവിലേക്ക് ഡി.എം.എൽ.ടി/ബി.എസ്.സി എം.എൽ.ടിയും പാരാമെഡിക്കൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത.
ഫാർമസിസ്റ്റ് തസ്തികയിൽ ഡി.ഫാം അല്ലെങ്കിൽ ബി.ഫാമും പാരാമെഡിക്കൽ രജിസ്ട്രേഷൻ എന്നിവയുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഫെബ്രുവരി 25ന് രാവിലെ പത്തിന് കൊട്ടേക്കാട് മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.