കെ.എസ്.ബി.സി.ഡി.സി അദാലത്ത്: 23 വായ്പകൾക്കായി 34.63 ലക്ഷം രൂപയുടെ ഇളവ് അനുവദിച്ചു
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) ജില്ലാ കാര്യാലയത്തിൽ സംഘടിപ്പിച്ച എൽ.ഡി.ആർ.എഫ് (LDRF) അദാലത്തിൽ വായ്പാ തിരിച്ചടവിൽ 34.63 ലക്ഷം രൂപയുടെ ഇളവ് അനുവദിച്ചു
പാലക്കാട് : കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) ജില്ലാ കാര്യാലയത്തിൽ സംഘടിപ്പിച്ച എൽ.ഡി.ആർ.എഫ് (LDRF) അദാലത്തിൽ വായ്പാ തിരിച്ചടവിൽ 34.63 ലക്ഷം രൂപയുടെ ഇളവ് അനുവദിച്ചു. വിവിധ ഉപജില്ലാ ഓഫീസുകൾക്ക് കീഴിലുള്ള ആകെ 23 വായ്പകളിലായി ഗുണഭോക്താക്കൾക്ക് ഇളവ് ലഭ്യമായത്. ജില്ലാ കാര്യാലയത്തിന് കീഴിലെ ആറ് വായ്പകൾക്കായി 6,04,165 രൂപയുടെയും പട്ടാമ്പി ഉപജില്ലാ കാര്യാലയത്തിലെ നാല് വായ്പകൾക്കായി 3,90,041 രൂപയുടെയും ഇളവ് നൽകി. വടക്കഞ്ചേരി ഉപജില്ലാ കാര്യാലയത്തിന് കീഴിലെ 12 വായ്പകൾക്കായി 22,89,399 രൂപയും തലശ്ശേരി ഉപജില്ലാ കാര്യാലയത്തിലെ ഒരു വായ്പയ്ക്ക് 1,79,665 രൂപയുമാണ് അനുവദിച്ചത്.
കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ. പ്രസാദ് അദാലത്തിൽ പങ്കെടുത്തു. ഡയറക്ടർമാരായ ടി. ഡി. ബൈജു, അഡ്വ. പി. പി. ഉദയകുമാർ, ജനറൽ മാനേജർ (HRM & Admn) ജി. സജിത്ത്, അസിസ്റ്റന്റ് ജനറൽ മാനേജർ വി. ലത, അസിസ്റ്റന്റ് മാനേജർമാരായ വി.റ്റി. മിനി, അനിറ്റ് ജോസ് എന്നിവർ പങ്കെടുത്തു.