കനത്ത മഴ :  കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ പാലക്കാട്  ജില്ലയില്‍ നാല് വീടുകള്‍ പൂര്‍ണ്ണമായും 10 വീടുകള്‍ ഭാഗീകമായും തകര്‍ന്നു

പാലക്കാട് :  കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ നാല് വീടുകള്‍ പൂര്‍ണ്ണമായും 10 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ആലത്തൂര്‍ താലൂക്കില്‍ ഏഴ്, മണ്ണാര്‍ക്കാട് ഒന്ന്, ഒറ്റപ്പാലം രണ്ട് എന്നിങ്ങനെയാണ് വീടുകള്‍ ഭാഗികമായി തകര്‍ന്നത്.ആലത്തൂര്‍ മൂന്നും മണ്ണാര്‍ക്കാട് ഒന്നും വീടുകളാണ് പൂര്‍ണ്ണമായി തകര്‍ന്നത്.

ജൂണ്‍, ജൂലൈ മാസങ്ങളിലായി കനത്തമഴയില്‍ മൊത്തം 94 വീടുകള്‍ ഭാഗികമായും 12  വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ആലത്തൂരില്‍ 29, മണ്ണാര്‍ക്കാട് 14, ,ചിറ്റൂര്‍ 14 ,ഒറ്റപ്പാലം 22, പട്ടാമ്പി 10, അട്ടപ്പാടി അഞ്ച് വീടുകളാണ് ഭാഗീകമായി തകര്‍ന്നത്. ആലത്തൂര്‍ ആറ്, മണ്ണാര്‍ക്കാട് മൂന്ന്, ചിറ്റൂര്‍ രണ്ട്, ഒറ്റപ്പാലം ഒന്ന് വീടുകള്‍ ഇക്കാലയളവില്‍ പൂര്‍ണ്ണമായും തകര്‍ന്നു.