പത്തിരിപ്പാല ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

​​​​​​​

പത്തിരിപ്പാല ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷിക്കാം, ബി ബി എ, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ജേണലിസം, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ.  

 

പാലക്കാട് : പത്തിരിപ്പാല ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷിക്കാം, ബി ബി എ, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ജേണലിസം, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ.  ബന്ധപ്പെട്ട വിഷയത്തിൽ യു ജി സി നിശ്ചയിച്ചിരിക്കുന്ന യോഗ്യതയും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ വെബ്‌സൈറ്റിൽ ഓൺലൈനായി പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരോ, കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരോ ആയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 

അവസാന തീയതി മെയ് 30. യു ജി സി നിശ്ചയിച്ച യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാർക്ക് ഉള്ളവരേയും പരിഗണിക്കും. അപേക്ഷ കോളേജ് ഓഫീസിൽ നിന്നും നേരിട്ടോ കോളേജ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തോ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നേരിട്ടോ തപാൽ വഴിയോ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0491 2873999.