പത്തിരിപ്പാല ഗവ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
പത്തിരിപ്പാല ഗവ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിലവിലുള്ള ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. കൊമേഴ്‌സ്, ബി.ബി.എ, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ജേർണലിസം, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയത്തിലാണ് ഒഴിവ്.
May 14, 2025, 20:42 IST
പാലക്കാട് : പത്തിരിപ്പാല ഗവ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിലവിലുള്ള ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. കൊമേഴ്‌സ്, ബി.ബി.എ, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ജേർണലിസം, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയത്തിലാണ് ഒഴിവ്.
താൽപര്യമുള്ളവർ മെയ് 23ന് മുമ്പായി അപേക്ഷിക്കണം. യു.ജി.സി നിശ്ചയിച്ച യോഗ്യതയും കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരാണ് അപേക്ഷിക്കേണ്ടത്. യു.ജി.സി നിശ്ചയിച്ച യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്ക് ഉള്ളവരെ പരിഗണിക്കും. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ അയക്കാം. ഫോൺ: 0491 22873999