11 വയസുകാരിയോട് ലൈംഗിക അതിക്രമം നടത്തി; വയോധികന് അഞ്ചുവര്‍ഷം തടവും പിഴയും ശിക്ഷ

11 വയസുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ വയോധികന് അഞ്ചുവര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ. കൊഴിഞ്ഞാമ്പാറ കോഴിപ്പാറ വെള്ളച്ചിക്കുളം സുകുമാരനെ(61)യാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്.

 

പാലക്കാട്: 11 വയസുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ വയോധികന് അഞ്ചുവര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ. കൊഴിഞ്ഞാമ്പാറ കോഴിപ്പാറ വെള്ളച്ചിക്കുളം സുകുമാരനെ(61)യാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം മൂന്നുമാസം അധിക തടവ് അനുഭവിക്കണം. പിഴ തുക ഇരയ്ക്കു നല്‍കാനും വിധിച്ചു.

കൊഴിഞ്ഞാമ്പാറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ എസ്.ഐമാരായിരുന്ന എം. ഹംസ, എം. മഹേഷ് കുമാര്‍, എസ്. അന്‍ഷാദ് എന്നിവര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. എസ്.സി.പി.ഒ സുരേഷ് അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ടി. ശോഭന, സി. രമിക എന്നിവര്‍ ഹാജരായി. എസ്.സി.പി.ഒ നൗഷാദ്, ലൈസന്‍ ഓഫീസര്‍ എ.എസ്.ഐ സതി എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.