പാലക്കാട് ജില്ലയിൽ ഡോക്ടർ ഒഴിവ് ; അഭിമുഖം 28 ന്

ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന് കീഴിൽ പാലക്കാട് ജില്ലയിലെ ഇ.എസ്.ഐ ആശുപത്രികളിലേക്കും ഡിസ്‌പെൻസറികളിലേക്കും അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർമാരെ (അലോപ്പതി) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി (TCMC) രജിസ്‌ട്രേഷനുമാണ് വിദ്യാഭ്യാസ യോഗ്യത.

 

പാലക്കാട് : ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന് കീഴിൽ പാലക്കാട് ജില്ലയിലെ ഇ.എസ്.ഐ ആശുപത്രികളിലേക്കും ഡിസ്‌പെൻസറികളിലേക്കും അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർമാരെ (അലോപ്പതി) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി (TCMC) രജിസ്‌ട്രേഷനുമാണ് വിദ്യാഭ്യാസ യോഗ്യത.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 28-ന് രാവിലെ 11 മണിക്ക് കോഴിക്കോട് മാങ്കാവിലുള്ള ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ (സായ് ബിൽഡിങ്, എരഞ്ഞിക്കൽ ഭഗവതി ക്ഷേത്രം റോഡ്) അസ്സൽ രേഖകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495-2322339