ആലത്തൂരിൽ സ്ഥാനാർഥിക്ക് പാമ്പുകടിയേറ്റു
കാവശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡ് യുഡിഎഫ് സ്ഥാനാർഥി അനില അജീഷിന് പാമ്പുകടിയേറ്റു. ബുധനാഴ്ച രാവിലെ എട്ടിന് പ്രചാരണത്തിന് ഇറങ്ങുമ്പോൾ വീട്ടുമുറ്റത്തുനിന്നാണ് പാമ്പുകടിയേറ്റത്.
Nov 27, 2025, 12:15 IST
ആലത്തൂർ: കാവശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡ് യുഡിഎഫ് സ്ഥാനാർഥി അനില അജീഷിന് പാമ്പുകടിയേറ്റു. ബുധനാഴ്ച രാവിലെ എട്ടിന് പ്രചാരണത്തിന് ഇറങ്ങുമ്പോൾ വീട്ടുമുറ്റത്തുനിന്നാണ് പാമ്പുകടിയേറ്റത്.
വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 48 മണിക്കൂർ നിരീക്ഷണത്തിൽ കഴിയാൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്