നിയമസഭാ തിരഞ്ഞെടുപ്പ്: പാലക്കാട് ജില്ലയില്‍ 2531 പോളിങ് ബൂത്തുകള്‍

നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ 2531 പോളിങ് ബൂത്തുകള്‍. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 2112 പോളിങ്ങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. 419 ബൂത്തുകള്‍ പുതിയതായി ചേര്‍ത്തു.

 

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ 2531 പോളിങ് ബൂത്തുകള്‍. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 2112 പോളിങ്ങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. 419 ബൂത്തുകള്‍ പുതിയതായി ചേര്‍ത്തു. തൃത്താല -218, പട്ടാമ്പി -222, ഷൊര്‍ണൂര്‍ -224, ഒറ്റപ്പാലം - 238, കോങ്ങാട് - 193, മണ്ണാര്‍ക്കാട് - 220, മലമ്പുഴ - 246, പാലക്കാട് - 219, തരൂര്‍ - 177, ചിറ്റൂര്‍ - 193, നെന്‍മാറ - 207, ആലത്തൂര്‍ - 174 എന്നിങ്ങനെയാണ് മണ്ഡലാടിസ്ഥാനത്തിലുള്ള പോളിങ് ബൂത്തുകളുടെ എണ്ണം. പരമാവധി 1200 വോട്ടര്‍മാര്‍ക്കാണ് ഒരു പോളിങ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്താനാകുക.